ഷാറുഖ് ഖാന്റെ ‘ഡന്‍കി’ ട്രെയിലര്‍ എത്തി,നാലുമണിക്കൂര്‍കൊണ്ട് മൂപ്പത്തഞ്ചുലക്ഷം വ്യൂ…

ഷാറുഖ് ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഡന്‍കി’. ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിട്ട് നാലു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 35 ലക്ഷത്തിനടുക്കുകയാണ് യുട്യൂബ് വ്യൂ.

ഹാര്‍ഡി (ഹര്‍ദിയാല്‍ സിങ്) എന്ന കഥാപാത്രമായി ഷാറുഖ് ചിത്രത്തില്‍ വേഷമിടുന്നു. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. താപ്സി പന്നുവാണ് നായിക. ബൊമ്മന്‍ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരന്‍. ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബര്‍ 21 ന് ആയിരിക്കും.

More Stories from this section

family-dental
witywide