പുതുവത്സരാഘോഷം; ഡിസംബര്‍ 31നും ജനുവരി 1നും ദുബായില്‍ ടാക്‌സിയുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കും

ദുബായ്: പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ദുബായില്‍ പ്രധാനകേന്ദ്രങ്ങളിലേക്ക് ടാക്സികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കും. ദുബായിലുടനീളം നടക്കുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നത്. പുതുവത്സര രാവിലും പുതുവത്സര ദിനത്തിലുമാണ് മിനിമം ചാര്‍ജില്‍ മാറ്റം ഉണ്ടാകുന്നത്. ടാക്സികളുടെ മിനിമം നിരക്ക് 20 ദിര്‍ഹമാക്കിയതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വലിയ ഈവന്റുകളും എക്സിബിഷനുകളും അന്താരാഷ്ട്ര പരിപാടികളും അരങ്ങേറുന്ന ദിവസങ്ങളിലാണ് മിനിമം ചാര്‍ജായി 20 ദിര്‍ഹമാക്കുക. സാധാരണ 12 ദിര്‍ഹമാണ് ദുബായിലെ ടാക്‌സിയുടെ മിനിമം ചാര്‍ജ്. കരിമരുന്ന് പ്രയോഗം നടക്കുന്ന വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും മിനിമം നിരക്ക് 20 ദിര്‍ഹമായിരിക്കും. ഗ്ലോബല്‍ വില്ലേജ്, എക്സ്പോ സിറ്റി, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവിടങ്ങളിലടക്കമാണ് മിനിമം നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതുവത്സര വേളയില്‍ എത്തുന്ന സന്ദര്‍ശകരില്‍ ടാക്സി സേവനങ്ങള്‍ക്ക് ആവശ്യക്കാരില്‍ വര്‍ധനയുണ്ടാകുന്ന സമയങ്ങളില്‍ സേവനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കരണം. ഡിസംബര്‍ 31 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ജനുവരി ഒന്നിന് രാവിലെ ആറുമണിവരെയാണ് വര്‍ധനയുണ്ടാവുക.

More Stories from this section

family-dental
witywide