അബുദബി: പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഷാര്‍ജ. ഡിസംബര്‍ 31നും ജനുവരി ഒന്നിനും വെടിക്കെട്ടോ മറ്റ് കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചിട്ടുണ്ട്. ഗാസയില്‍ ദുരിതം അനുഭവിക്കുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും പാടില്ലെന്നാണ് നിര്‍ദ്ദേശം.
നിരോധനം ലംഘിച്ച് ആഘോഷം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യക്തികള്‍ക്കും സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും തീരുമാനം ബാധമാണ്. അതേസമയം, മറ്റ് എമിറേറ്റുകളില്‍ ഇതുവരെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ജനുവരി ഒന്ന് തിങ്കളാഴ്ച, രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.