ന്യൂഡൽഹി: സനാതനധർമ വിവാദത്തിൽ പ്രതികരമവുമായി ശശി തരൂർ എംപി. കോൺഗ്രസ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്നും ‘സർവ്വ ധർമ, സമ ഭാവ’ എന്നാണ് പാർട്ടി വിശ്വസിക്കുന്നതെന്നും തരൂർ പറഞ്ഞു. ഡൽഹിയിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് എത്തിയപ്പോഴായിരുന്നു കോൺഗ്രസ് എംപിയുടെ പ്രതികരണം.
#WATCH | On the special session of Parliament, Congress MP Shashi Tharoor says, "Congress Parliamentary Party Chairperson Sonia Gandhi had written a letter stating nine points but there has been no response…"
— ANI (@ANI) September 18, 2023
On Sanatana Dharma, he says, "Our party believes in 'Sarva Dharma… pic.twitter.com/TsO2ghcAf4
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനം മുഖ്യമായും ചേരുന്നത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ്. തിങ്കളാഴ്ച നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിലെ സഭകളില്‍ നിയമനിര്‍മ്മാണ സഭയുടെ 75 വര്‍ഷം എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. അതിന് ശേഷം 19നാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാറ്റം. ഗണേഷ് ചതുര്‍ത്തി ദിനത്തിനാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം തുടങ്ങുക.
നിരവധി സുപ്രധാന ബില്ലുകള്‍ ഈ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന സൂചനയുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് സര്‍വ്വകക്ഷി യോഗവും കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.