നിരോധനത്തിനെതിരെ ഹര്‍ജിയുമായി പോപ്പുലര്‍ ഫ്രണ്ട്; ഹൈക്കോടതിയില്‍ പോയിട്ടല്ലേ ഇവിടേക്ക് വരേണ്ടതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആദ്യം ഹൈക്കോടതിയില്‍ പോയിട്ടല്ലേ സുപ്രിം കോടതിയില്‍ വരേണ്ടെതെന്ന് പോപ്പുലര്‍ ഫ്രണ്ടിനോട് സുപ്രീംകോടതി. നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയാണ് പിഎഫ്ഐ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഐസിസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 2022 സെപ്റ്റംബര്‍ 27ന് പിഎഫ്ഐയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഈ തീരുമാനം മാര്‍ച്ച് 21 ന് യുഎപിഎ ട്രൈബ്യൂണലും ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് സുപ്രിംകോടതിയെ സമീപിച്ചത്.

അതേസമയം ഹര്‍ജി തള്ളിയ സുപ്രിംകോടതി യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയില്‍ പോയതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടതെന്ന ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണത്തോട് പിഎഫ്എക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ യോജിച്ചു. ഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ പിഎഫ്ഐക്ക് കോടതി അനുമതി നല്‍കി.

More Stories from this section

family-dental
witywide