സിൽവർലൈന് വീണ്ടും ജീവൻ വയ്ക്കുന്നു; റെയിൽവേ ബോർഡ് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: അവസാനിച്ചു എന്ന പ്രതീതി ജനിപ്പിച്ച കെ റയിൽ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേക്ക്‌ വീണ്ടും റെയിൽവേ ബോർഡിന്റെ നിർദേശം. വിശദമായ റിപ്പോർട്ട്‌ നൽകാനും ഗതിശക്തി വിഭാഗം ഡയറക്ടർ എഫ് എ അഹമ്മദ്‌ ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട്‌ നിർദേശിച്ചു.

കാസർകോട്– തിരുവനന്തപുരം സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ കെ -റെയിൽ ദക്ഷിണ റെയിൽവേ അധികൃതർക്ക്‌ കൈമാറിയിരുന്നു. അലൈൻമെന്റിലുള്ള റെയിൽവേ ഭൂമിയുടെയും നിലവിലുള്ള റെയിൽവേ കെട്ടിടങ്ങളുടെയും റെയിൽവേ ക്രോസുകളുടെയും വിശദ രൂപരേഖ സമർപ്പിക്കാൻ ബോർഡ് ആവശ്യപ്പെട്ടത്‌ അനുസരിച്ചായിരുന്നു ഇത്‌. 2020 സെപ്‌തംബറിൽ നൽകിയ ഡിപിആറിൽ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കും കെ- റെയിൽ മറുപടി നൽകിയിരുന്നു.

റെയിൽവേ ഭൂമിയുടെയും ലെവൽ ക്രോസുകളുടെയും വിശദാംശങ്ങൾക്കായി കെ -റെയിലും ദക്ഷിണ റെയിൽവേയും സംയുക്ത പരിശോധന നടത്തി. തുടർന്നാണ് സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടി വരുന്ന റെയിൽവേ ഭൂമിയുടെ വിവരങ്ങൾ നൽകിയത്‌. തിരുവനന്തപുരം മുതൽ കാസർകോടുവരെ 189.6 കിലോമീറ്ററിൽ 108 ഹെക്ടർ റെയിൽവേ ഭൂമി സിൽവർ ലൈനിനുവേണ്ടി ഏറ്റെടുക്കേണ്ടി വരും.

അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന റയിൽവേ ബോർഡിൻ്റെ നിർദേശം കേരള സർക്കാരിന് പ്രതീക്ഷ നൽകുന്നതാണ്.

Silverline gets lease of life; southern Railway to hold talks with K -Rail corporation

More Stories from this section

family-dental
witywide