ലഡാക്കില്‍ മഞ്ഞിടിഞ്ഞ് ഒരു സൈനികൻ മരിച്ചു

ശ്രീനഗര്‍: ലഡാക്കിലെ മൗണ്ട് കുൻ പര്‍വതത്തില്‍ മഞ്ഞിടിഞ്ഞ് ഒരു സൈനികൻ മരിച്ചു. മൂന്ന് പേരെ കാണാതായി.

പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം. ഹൈ ആൾട്ടിറ്റ്യൂട് വാർഫെയർ സ്‌കൂൾ, കരസേനയുടെ ആർമി അഡ്വഞ്ചർ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 അംഗ സൈനികരാണ് പരിശീലനത്തിനുണ്ടായിരുന്നത്.

പരിശീലനത്തിനിടെ മഞ്ഞിടിച്ചിലുണ്ടാവുകയായിരുന്നു. ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ നടക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ ഊർജിതമായി തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്.

  Soldier Killed After Avalanche Hits Mount Kun In Ladakh

More Stories from this section

family-dental
witywide