മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്; ഏഴുപേർക്ക് പരിക്ക്, നാല് പേരെ തട്ടിക്കൊണ്ടുപോയി

ഇംഫാൽ: വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ചൊവ്വാഴ്ച ഇംഫാൽ വെസ്റ്റ് ജില്ലയിൽ മെയ്തി വിഭാഗത്തിൽ നിന്നുള്ള കലാപകാരികൾ സൈനികന്റെ മാതാവടക്കം നാലുപേരെ തട്ടിക്കൊണ്ടുപോയതാണ് കലാപത്തിന് തിരികൊളുത്തിയത്. വെടിവയ്പ്പിൽ ഏഴുപേർക്ക് പരിക്കേറ്റു.

തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, ഇംഫാൽ വെസ്റ്റ്, കാങ്‌പോക്‌പി ജില്ലകളിലെ കാങ്‌ചുപ്പ് പ്രദേശത്ത് ഒരു കൂട്ടം ആളുകൾക്ക് നേരെ ആയുധധാരികളായ കുക്കി കലാപകാരികൾ വെടിയുതിർക്കുകയും രണ്ട് പൊലീസുകാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നേരത്തെ രണ്ടുപുരുഷന്മാരെയും രണ്ട് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരുടെ കൂടെ യാത്ര ചെയ്ത 65 കാരനായ ഒരാളെ സുരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയും നാലുപേരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

“അഞ്ച് കുക്കി വിഭാഗക്കാർ ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ കാംഗ്‌പോപിയുടെ അതിർത്തിയിലുള്ള ഇംഫാൽ വെസ്റ്റിലേക്ക് പ്രവേശിച്ചപ്പോൾ ഒരു കൂട്ടം മെയ്തികൾ അവരെ തടഞ്ഞുനിർത്തി ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു.”

നെങ്കിം (60), നീലം (55), ജോൺ തങ്ജാം ഹയോകിപ് (25), ജാംഖോതാങ് (40) എന്നിവരെയാണ് അക്രമകാരികൾ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ നാലുപേരിൽ മൂന്ന് പേർ നിലവിൽ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ സൈനികന്റെ ബന്ധുക്കളാണ്. ചൊവ്വാഴ്ച വൈകുന്നേരം മണിപ്പൂരിൽ നിയോഗിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരും പൊലീസുമായി സംസാരിക്കുകയും തട്ടിക്കൊണ്ടുപോയ നാല് താമസക്കാരെ കണ്ടെത്താൻ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

More Stories from this section

family-dental
witywide