ന്യൂഡല്‍ഹി: ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ പൗരന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം പരിശോധിക്കുമെന്നും എന്നാല്‍ ചില സംഭവങ്ങള്‍ക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകര്‍ക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ നിഖില്‍ ഗുപ്തയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് ശേഷമുള്ള മോദിയുടെ ആദ്യ പൊതു പ്രതികരണമായിരുന്നു ഇത്.
‘ആരെങ്കിലും ഞങ്ങള്‍ക്ക് എന്തെങ്കിലും വിവരം നല്‍കിയാല്‍, ഞങ്ങള്‍ അത് തീര്‍ച്ചയായും പരിശോധിക്കും,’ പ്രധാനമന്ത്രി ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു, ‘നമ്മുടെ ഒരു പൗരന്‍ എന്തെങ്കിലും നല്ലതോ ചീത്തയോ ചെയ്തിട്ടുണ്ടെങ്കില്‍, അത് പരിശോധിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ പ്രതിബദ്ധത നിയമവാഴ്ചയിലാണെന്നും മോദി.
‘എന്നിരുന്നാലും, ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് ശക്തമായ ഉഭയകക്ഷി പിന്തുണയുമുണ്ട്, ഇത് പക്വവും സുസ്ഥിരവുമായ പങ്കാളിത്തത്തിന്റെ വ്യക്തമായ സൂചകമാണെന്നും മോദി പ്രതികരിച്ചു