ജി20 ഉച്ചകോടി; മഴയില്‍ തെന്നി സൗത്ത് കൊറിയന്‍ പ്രസിഡന്റ്, സംഭവം രാജ്ഘട്ടില്‍, ലോക നേതാക്കള്‍ രാജ്ഘട്ട് സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ അവസാന ദിവസമായ ഇന്ന് രാവിലെ ലോക നേതാക്കളുടെ രാജ്ഘട്ട് സന്ദര്‍ശനമായിരുന്നു. മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന സ്മാരകത്തില്‍ ലോക നേതാക്കള്‍ പുഷ്പാര്‍ച്ഛന നടത്തി. രാജ്ഘട്ടിലേക്ക് എത്തിയ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ചിത്രത്തിന് മുന്നില്‍ നിന്നായിരുന്നു ലോക നേതാക്കളെ മോദി സ്വീകരിച്ചത്.

ഫോട്ടോക്ക് പോസ് ചെയ്ത ശേഷം പിന്നീട് സബര്‍മതി ആശ്രമത്തെ കുറിച്ച് മോദി നേതാക്കള്‍ക്ക് പറഞ്ഞുകൊടുത്തു. അതിന് ശേഷമായിരുന്നു നേതാക്കള്‍ ഗാന്ധി സ്മൃതിയിലേക്ക് പോയത്.

കനത്ത മഴയെ തുടര്‍ന്ന് ദില്ലിയിലെങ്ങുംവെള്ളം കെട്ടായിരുന്നു. മഴവെള്ളം വീണ ഇടങ്ങളില്‍ നടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ലോക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. അതിനിടെയാണ് സൗത്ത് പ്രസിഡന്റ് യൂന്‍ സൂക് യോളിന് തെന്നിവീഴാനൊരുങ്ങിയത്. കാറില്‍ നിന്ന് ഇറങ്ങി നടക്കാനൊരുങ്ങുമ്പോള്‍ പെട്ടെന്ന് കാല് തെന്നുകയായിരുന്നു. പക്ഷെ, അപകടമൊന്നും സംഭവിച്ചിട്ടില്ല.

ദില്ലിയില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ ശക്തമായ മഴയാണ്. മഴയെ തുടര്‍ന്ന് ദില്ലിയിലെ പല റോഡുകളും വെള്ളത്തിലായി. ജി 20 ഉച്ചകോടി നടക്കുന്ന വേദിക്ക് അരുകിലും വലിയ തോതില്‍ വെള്ളം കയറി. രാവിലെ മുതല്‍ നിരവധി ആളുകള്‍ വെള്ളം നീക്കുന്ന ജോലിയിലായിരുന്നു. ഞായറാഴ്ചയും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.

G20, South Korean President slips in Rajghat

More Stories from this section

family-dental
witywide