
കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ അധ്യാപകര്‍ സംസാരിച്ചതിന്റെ പേരില്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ സ്പീക്കര്‍ ഇറങ്ങിപ്പോയി. ഉദ്ഘാട്‌ന പ്രസംഗത്തിനിടെയില്‍ അധ്യാപകര്‍ സംസാരിച്ചതോടെ പ്രകോപിതനായ എ.എന്‍. ഷംസീര്‍ പ്രസംഗം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. സ്പീക്കര്‍ പ്രസംഗിക്കുമ്പോള്‍ അധ്യാപകര്‍ അവിടെ കിസ പറഞ്ഞിരിക്കുകയാണെന്നും താന്‍ പിന്നെ ആരോട് പ്രസംഗിക്കാനാണെന്നും സ്പീക്കര്‍ ചോദിച്ചു.
സ്പീക്കറുടെ വാക്കുകള്‍: ‘ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല, കാരണം സ്പീക്കര്‍ പ്രസംഗിക്കുമ്പോള്‍ ആളുകള്‍ അവിടെ കിസ പറഞ്ഞിരിക്കുകയാണ്. ഞാന്‍ പിന്നെ ആരോട് പ്രസംഗിക്കാനാ? അതുകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം പ്രസംഗം ചുരുക്കുക എന്നതാണ്. മറ്റ് കാര്യങ്ങളിലേക്ക് ഒന്നും കടന്നുപോകാതെ, ശരിക്കും ഇപ്പോള്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്, അധ്യാപകരാണ് ശ്രദ്ധിക്കാത്തെ. അതിനേക്കാള്‍ നല്ലത് പ്രസംഗം നിര്‍ത്തുന്നതാണല്ലോ’.