ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ഗുസ്തി ഫെഡറേഷന്‍ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

ന്യൂഡല്‍ഹി : ലൈംഗിക ആരോപണ വിധേയനായ ബ്രിജ്ഭൂഷന്റെ വലം കയ്യായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബോഡിയെ ഇന്ത്യന്‍ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു.

ജൂനിയർ വിഭാഗം മത്സരങ്ങള്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചതില്‍ താരങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടിയെന്നാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വിശദീകരണം. മുന്‍ ഫെഡറേഷന്‍ തലവനും ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് ഡിസംബർ 28-ന് ജൂനിയർ മത്സരങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം.

പുതിയ ഭരണ സമിതിയ്ക്ക് എതിരെ ഗുസ്തി താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. തെരഞ്ഞെടുപ്പിന് പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു താരമായ ബജ് രംഗ് പുനിയ പത്മശ്രീ പുരസ്കാരവും മടക്കി നല്‍കിരുന്നു.

ഡിസംബര്‍ 21 നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ഐ) പുതിയ തലവനായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാരോപണത്തെ തുടർന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിയായാണ് സഞ്ജയ് സിങ് അറിയപ്പെട്ടിരുന്നത്.

More Stories from this section

family-dental
witywide