വാഷിങ്ടണ്‍: സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ ഇന്ത്യൻ ഭരണ ശില്പി ഡോ. ബി. ആര്‍ അംബേദികറിൻ്റെ പ്രതിമ അമേരിക്കയില്‍ അനാച്ഛാദനം ചെയ്തു. അമേരിക്കയില്‍ ആദ്യമായാണ് അംബേദ്കറിൻ്റെ പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമയാണിത്. മേരിലാൻഡിലെ അക്കോകീക്കില്‍ 13 ഏക്കറില്‍ സ്ഥിതിചെയ്യുന്ന അംബേദ്കര്‍ ഇൻ്റര്‍നാഷല്‍ സെൻ്ററിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
സമത്വത്തിൻ്റെ മഹത്തായ സന്ദേശവുമായി വിരല്‍ചൂണ്ടി നില്‍ക്കുന്ന എല്ലാ തലമുറകളേയും പ്രചോദിപ്പിക്കുമെന്ന് ഉറപ്പ്. ബുദ്ധ ഗാര്‍ഡനും ഗ്രസ്ഥപ്പുരയും കണ്‍വൻഷൻ സെൻ്ററും ഉള്‍പ്പെടുന്ന വളപ്പിലാണ് തലയെടുപ്പോടെ ഈ പ്രതിമ നിലകൊള്ളുന്നത്. 19 അടി ഉയരത്തിലാണ് പ്രതിമ. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിൻ്റെ വാര്‍ഷിക ദിനമായിരുന്ന 14ാം തീയതിയായിരുന്നു പ്രതിമ അനാച്ഛാദനം.
ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിൻ്റെ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മിച്ച റാം സുതാര്‍ തന്നെയാണ് ഈ സമത്വ പ്രതിമയുടെ ശില്‍പി
Statue of Equality Tallest statue of Ambedkar outside India unveiled in US