ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിനുള്ള കാരണങ്ങളിലൊന്നായി തീര്‍ന്ന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച മണിപ്പുര്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് എം. വി. മുരളീധരനെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ഇദ്ദേഹത്തെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാര്‍ശ ചെയ്തത്. സ്വന്തം സ്ഥലമായ മദ്രാസിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ മണിപ്പുരില്‍ തന്നെ നിലനിര്‍ത്തുകയോ ചെയ്യണമെന്ന് ജസ്റ്റിസ് മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.അത് തള്ളിയാണ് കല്‍ക്കട്ടയിലേക്ക് മാറ്റാൻ കൊളീജിയം തീരുമാനിച്ചത്.
ജസ്റ്റിസ് മുരളീധരന്‍ മാര്‍ച്ച് 27ന് പുറപ്പെടുവിച്ച വിധിയാണ് കലാപത്തിന് പ്രേരകമായി തീര്‍ന്നത് എന്ന് ആരോപണമുണ്ട്. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗം ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണം എന്ന് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു.
ഇതിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡൻ്റ്സ് യൂണിയന്‍ , മണിപ്പുര്‍ നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. എട്ട് മെയ്തെയ് വിഭാക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് മുരളീധരന്‍ വിധി പറയുകയായിരുന്നു.
Supreme Court Collegium stands firm on transfer of Justice Muralidharan out of Manipur