സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റു

കൊല്‍ക്കത്ത: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേറ്റു. ചുമതലയേറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് ഗോപി തന്നെയാണ് പങ്കുവച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉള്ളില്‍ നിന്നുള്ള സെല്‍ഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു വര്‍ഷത്തേക്കാണ് ചെയര്‍മാനായി നിയമനം. ചുമതലയേറ്റെടുത്തതിനു പിന്നാലെ സുരേഷ് ഗോപി ഇന്‍സ്റ്റിറ്റ്യൂട്ട് കൗണ്‍സിലുമായും കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചര്‍ച്ചകള്‍ നടത്തി.

അതേസമയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ച വിവരം മുന്‍കൂട്ടി അറിയിക്കാത്തതില്‍ നേരത്തേ സുരേഷ് ഗോപി അതൃപ്തി വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃശൂരില്‍ വീണ്ടും സ്ഥാനാര്‍ഥിയാകാനൊരുങ്ങുന്ന സമയത്ത് നിയമന വാര്‍ത്തയെത്തിയതില്‍ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ പിന്നീട് ശമ്പളമുള്ള ജോലിയല്ലെന്നും പൂര്‍ണമായും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ ഉറപ്പു നല്‍കിയതിനാലാണു ചുമതലയേറ്റെടുക്കുന്നതെന്ന് അടുത്തിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

https://www.facebook.com/ActorSureshGopi/posts/880943783400640?ref=embed_post

More Stories from this section

family-dental
witywide