സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി പാര്‍ലമെന്റ്; നിയമം ലംഘിച്ചാൽ പിഴ

ബേണ്‍: സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിസ് പാർലമെന്റ്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സർലൻഡ് ​ഗവൺമെന്റ് അറിയിച്ചു. ദേശീയ കൗൺസിൽ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്.

രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വിസ് പാർലമെന്റ് നിരോധനം ഏർപ്പെടുത്തിയത്.

മുസ്ലീം സ്ത്രീകൾ ബുർഖ പോലുള്ള മൂടുപടങ്ങൾ ഉപയോ​ഗിക്കുന്നതിനുള്ള അന്തിമ ബില്ലാണ് പാസായതെന്നും ​സ്വിസ് പാർലമെന്റ് അറിയിച്ചു. ബുർഖ, ഹിജാബ്, മാസ്കുകൾ പോലുള്ള എല്ലാ ശിരോവസ്ത്രങ്ങളും നിരോധനം ഏർപ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടർമാർ അനുകൂലമായി പ്രതികരിച്ചത്.

ബുർഖ നിരോധിക്കണമെന്ന പ്രചരണ സമയത്ത് സ്വിറ്റ്സർലാൻഡിൽ നിരവധി മുസ്ലീം ​ഗ്രൂപ്പുകൾ വിമർശനവുമായി രം​ഗത്ത് വന്നിരുന്നു.

More Stories from this section

family-dental
witywide