എറണാകുളം ബിഷപ്പ് ഹൗസില്‍ സിനഡ് കുര്‍ബാന അനുകൂലികളുടെ പ്രതിഷേധം

കൊച്ചി : സിനഡ് കുര്‍ബാന പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് ഏകീകൃത കുര്‍ബാന അനുകൂലികളുടെ പ്രതിഷേധം. എറണാകുളം ബിഷപ്പ് ഹൗസിലാണ് സിനഡ് കുര്‍ബാന അനുകൂലികളുടെ പ്രതിഷേധം തുടരുന്നത്. സിനഡ് കുര്‍ബാന അര്‍പ്പിച്ച വൈദികരെ തടയുകയും പൂട്ടിയിടുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും ഏകീകൃത കുര്‍ബാന പൂര്‍ണമായും നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം.

കുര്‍ബാന തടസ്സപ്പെടുത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച ഇവര്‍ സഭയിലെ ഒരുവിഭാഗം വൈദികരുടെ പിന്തുണയോടെയാണിതെന്നും സിനഡ് കുര്‍ബാന തടസ്സപ്പെടുത്തുന്നവരെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.

സിനഡ് കുര്‍ബാന ചൊല്ലിയ വൈദികനെ പൂട്ടിയിട്ട സംഭവത്തില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അതിരൂപത നേതൃത്വത്തിന്റേതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി

More Stories from this section

family-dental
witywide