ഡാലസ്: റ്റാബർനാക്കിൾ സഭ ഓഗസ്റ്റ് 25, 26, 27 ദിവസങ്ങളിൽ സിൽവർ ജൂബിലി കോൺഫറൻസ് നടത്തുന്നു. ബൈബിൾ ബൽറ്റിന്റെ ആസ്ഥാനവും ധാരാളം മലയാളികൾ തിങ്ങി പാർക്കുന്നതുമായ ഡാലസ് പട്ടണത്തിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഈ സഭയുടെ കോൺഫറൻസുകളിൽ ഡോ. എബി പീറ്റർ, റവ. ഫീലക്സ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഡോ. റ്റോം ഫിലിപ്പ് തോമസ് ഗാനശുശ്രൂഷകൾ നടത്തും. റ്റാബർനാങ്കിൾ കെയർ ഈ ശുശ്രൂഷകളിൽ നേതൃത്വം കൊടുക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് മീറ്റിങ്ങുകൾ ആരംഭിക്കും.
വിലാസം : 9121 FERGUSON RD, Dallas, TX-75228
ഡോ. കെ. പി. മാത്യു സഭയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. സെക്രട്ടറി രാജു മത്തായി, ട്രഷറാർ മെൽവിൻ ഡാനിയേൽ എന്നിവർ മീറ്റിങ്ങുകളിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
Summary: Tabernacle Church is holding its Silver Jubilee Conference