നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിൽ, കാലങ്ങളായി ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ആകർഷണം തുടർച്ചയായി നിലനിർത്തുന്ന ചിലതുണ്ട്. അത്തരത്തിലൊന്നാണ് ആഗ്ര നഗരത്തിൽ സ്ഥിതി ചെയ്യുന്ന താജ്മഹൽ. സമ്പന്നമായ ചരിത്രത്തിന്റെയും പ്രണയത്തിന്റെയും ശാശ്വത അടയാളമായി വെണ്ണക്കല്ലിൽ തീർത്ത മഹാത്ഭുതമായ താജ്‌മഹൽ തുടരുന്നു.
അനശ്വര പ്രണയത്തിന്റെ പ്രതീകമായി ലോകം അംഗീകരിച്ച താജ്മഹലിതാ അഭിമാനകരമായ ഒരു നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കയാണ് താജ്മഹല്‍. ലഗേജ് സ്‌റ്റോറേജ് സര്‍വീസായ ബൗണ്‍സ് നടത്തിയ സര്‍വേയിലാണ് താജ്മഹല്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നയാഗ്രാ വെള്ളച്ചാട്ടമാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
വാര്‍ഷിക സന്ദര്‍ശനങ്ങള്‍, സന്ദര്‍ശക ഫീസ്, ട്രിപ്പ് അഡൈ്വസറിലെ റേറ്റിങ്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയികരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 22 ലക്ഷം ഗൂഗിള്‍ സെര്‍ച്ചുകളാണ് താജ്മഹലിന് ഉണ്ടായിരിക്കുന്നത്. 5ല്‍ 5 റേറ്റിങ്ങാണ് ട്രിപ്പ് അഡൈ്വസറിലുള്ളത്. ഗ്രാന്‍ഡ് കന്യണ്‍ (യു.എസ്.എ), ബുര്‍ജ് ഖലീഫ (യു.എ.ഇ), ഈഫല്‍ ടവര്‍ (ഫ്രാന്‍സ്), മാച്ചു പിച്ചു (പെറു എന്നിവയെല്ലാം താജ്മഹലിന് പിന്നിലാണ്.