തിരുവനന്തപുരം: കോണ്‍ഗ്രസ് നടത്തിയ ഡി.ജി.പി ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്നുള്ള യോഗത്തിന് നേരെ പോലീസ് നടപടി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വാതകവും, ജലപീരങ്കി പ്രയോഗവും നടത്തി പൊലീസ്.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി.
വേദിയില്‍ വരെ ജലപീരങ്കിയിലെ വെള്ളം എത്തി. ഒന്‍പത് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചതായി വിവരം.