വീട്ടുജോലിക്കെത്തിയ 13കാരിക്ക് ക്രൂരമർദനം; നഗ്നയാക്കി, പട്ടിയെ വിട്ടു കടിപ്പിച്ചു

ഛണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടുജോലിക്കെത്തിയ പതിമൂന്നുകാരിക്ക് ക്രൂരമർദനം. ജോലിക്കുനിന്നിരുന്ന വീട്ടിലുള്ളവർ പെൺകുട്ടിയെ നായയെ വിട്ടു കടിപ്പിക്കുകയും, വിവസ്ത്രയാക്കുകയും ചെയ്തായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

പെൺകുട്ടി ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീ പലപ്പോഴും ഇരുമ്പ് വടിയും ചുറ്റികയും കൊണ്ട് കുട്ടിയെ മർദിക്കാറുണ്ടായിരുന്നുവെന്നും ഇവരുടെ രണ്ട് ആൺമക്കളും പെൺകുട്ടിയെ നഗ്നയാക്കുകയും ഇത് ഫോണിൽ ചിത്രീകരിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്യുമായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ മുറിയിൽ തടവിലാക്കിയ പെൺകുട്ടിയെ കുട്ടിയുടെ അമ്മ മോചിപ്പിക്കുകയായിരുന്നു. വീട്ടുകാർ 48 മണിക്കൂറിൽ ഒരിക്കൽ മാത്രമായിരുന്നു കുട്ടിയ്ക്ക് ഭക്ഷണം നൽകിയത്. കുട്ടിയുടെ കെെയ്യിൽ ആസിഡ് ഒഴിച്ചതായും പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ബിഹാർ സ്വദേശിയാണ് പെൺകുട്ടി. താമസവും ഭക്ഷണസൗകര്യവുമടക്കം 9000 രൂപ നൽകുമെന്ന വാ​ഗ്ദാനത്തിന് പിന്നാലെയാണ് കുട്ടിയെ ജോലിയ്ക്ക് വിട്ടത്. എന്നാൽ, ആദ്യത്തെ രണ്ട് മാസത്തിന് ശേഷം കുട്ടിയ്ക്ക് പണം നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.

“ഞാൻ എന്റെ മകളെ കാണാൻ പലതവണ പോയിരുന്നു, പക്ഷേ അവളെ കാണാനോ ഫോണിൽ സംസാരിക്കാനോ അനുവദിച്ചില്ല,” അവർ പറഞ്ഞു. .

More Stories from this section

family-dental
witywide