ഫ്ളോറിഡ: വായു മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാനം പറക്കുന്നതിനിടെ മൂന്ന് മിനിറ്റില്‍ 15,000 അടി താഴ്ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഫ്ലോറിഡയില്‍ നിന്നും ഗെയ്ന്സ്വില്ലയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് വലിയ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപെട്ടത്.
അമേരിക്കൻ എയർലൈൻസിന്റെ 5916 വിമാനമാണ് മൂന്ന് മിനിട്ടിനുള്ളിൽ 15,000 അടി താഴേക്ക് പതിച്ചത്. ഫോക്സ് ന്യൂസാണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോർത്ത് കാരോലൈനയിലെ ഗെയ്‌നെസ്‌വില്ലെയിലേക്കു പോവുകയായിരുന്ന വിമാനമാണിത്.
വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓക്സിജൻ മാസ്കുകൾ തൂങ്ങിക്കിടക്കുന്നതും, ശ്വസിക്കാൻ വേണ്ടി മാസ്കുകൾ അണിഞ്ഞിരിക്കുന്ന യാത്രക്കാരേയും ചിത്രങ്ങളിൽ കാണാം.
വിമാനം പറന്ന് 43 മിനിട്ട് യാത്രയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ആറ് മിനിട്ടിനുള്ളിൽ 18,600 അടി താഴ്ചയിലേക്ക് വിമാനം താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. 11 മിനിട്ടിനുള്ളിൽ വിമാനം മൊത്തം 20,000 അടി താഴ്ന്നുവെന്നും റിപ്പോർട്ടുണ്ട്.