നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമം; കശ്മീരില്‍ ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരനെ വധിച്ചതായി ഇന്ത്യന്‍ സൈന്യം. കേരന്‍ സെക്ടറിലെ ജുമാഗുണ്ട് മേഖലയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. രാത്രിയില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിനിടെയാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടെതെങ്കിലും ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Terrorist Killed In J&K Encounter, Infiltration Attempt Stopped

More Stories from this section

family-dental
witywide