ടെക്‌സസിലെ കോണ്‍ഗ്രസ് ജനപ്രതിനിധി ഹെന്റി കുല്ലറിന്റെ കാര്‍ ആയുധധാരികള്‍ മോഷ്ടിച്ചു

വാഷിംഗ്ടണ്‍: ടെക്‌സസിലെ കോണ്‍ഗ്രസ് ജനപ്രതിനിധി ഹെന്റി കുല്ലറിന്റെ കാര്‍ മോഷ്ടിക്കാന്‍ ശ്രമം. തിങ്കളാഴ്ച രാത്രി തലസ്ഥാന നഗരിയില്‍ നിന്ന് ഒരു മൈല്‍ അകലെ വെച്ചാണ് കുല്ലറിന്റെ കാര്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. വൈകുന്നേരം കുല്ലര്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ, ആയുധധാരികളായ മൂന്ന് പേര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വരികയും ബലപ്രയോഗത്തിലൂടെ വാഹനം മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു.

കുല്ലറിന് പരുക്കുകളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പിന്നീട് മോഷ്ടിക്കപ്പെട്ട സ്ഥലത്ത് നിന്ന് ഏകദേശം രണ്ട് മൈല്‍ അകലെ, അനാകോസ്റ്റിയ പരിസരത്ത് നിന്ന് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സൗത്ത് ഈസ്റ്റ് വാഷിംഗ്ടണിലെ നേവി യാര്‍ഡ് പരിസരത്ത് രാത്രി 9:32 നാണ് സായുധ കാര്‍ജാക്കിംഗ് റിപ്പോര്‍ട്ട് ചെയ്തതായി വാഷിംഗ്ടണ്‍ മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള അന്വേഷമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം കാര്‍ജാക്കിംഗിന് ഇരയാകുന്ന ആദ്യത്തെ കോണ്‍ഗ്രസ് അംഗമല്ല 68 കാരനായ കുല്ലര്‍. രണ്ട് വര്‍ഷം മുമ്പ്, കോണ്‍ഗ്രസ് പ്രതിനിധി മേരി ഗേ സ്‌കാന്‍ലോണിന്റെ കാര്‍ ഫിലാഡല്‍ഫിയയില്‍ ആയുധധാരികളായ സംഘം മോഷ്ടിച്ചിരുന്നു.

More Stories from this section

family-dental
witywide