ഓസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരം നല്‍കുന്ന ബില്ലില്‍ ടെക്‌സസ് ഗവര്‍ണര്‍ ഒപ്പുവെച്ചു. അനധികൃതമായി ടെക്‌സസ്സിലേക്ക് പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് എല്ലാവിധ അധികാരവും നല്‍കുന്ന ബില്ലിലാണ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് തിങ്കളാഴ്ച ഒപ്പുവച്ചത്. അതിര്‍ത്തി സുരക്ഷയ്ക്കായി ഒരു ബില്യണ്‍ ഡോളറിലധികം കരുതിവെക്കുന്ന ബില്ലിലും ഗവര്‍ണര്‍ ഒപ്പുവെച്ചു.
അടുത്ത മാര്‍ച്ചില്‍ നിയമം പ്രാബല്യത്തില്‍ വരും. അതേസമയം ബില്ലില്‍ ഒപ്പുവെച്ച ടെക്‌സാസ് ഗവര്‍ണറുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള ടെക്‌സാസ് നിയമസഭയില്‍ ഡെമോക്രാറ്റുകളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ബില്ല് പാസായത്. നിയമനിര്‍മ്മാണം യുഎസ് നിയമത്തെ ധിക്കരിക്കുന്നതാണെന്ന് നിയമ വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Texas governor signs bill allowing police to arrest migrants entering US illegally