ടെക്‌സസ്: പാരച്യൂട്ടിംഗ് സ്‌കൈഡൈവ് എന്ന ദീര്‍ഘകാല മോഹം സാക്ഷാത്കരിച്ച് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്. ഗവര്‍ണര്‍ വിമാനത്തില്‍ നിന്ന് പാരച്യൂട്ടിംഗ് സ്‌കൈഡൈവ് ചെയ്യുന്നതിന്റെ വീഡിയോ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് മുന്‍ സ്റ്റേറ്റ് പ്രതിനിധി ജോണ്‍ സിറിയര്‍, ആര്‍-ലോക്ഹാര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ‘തിങ്കളാഴ്ച ആദ്യമായി ഗവര്‍ണര്‍ സ്‌കൈഡൈവ് ചെയ്തു എന്ന് ട്വീറ്റില്‍ പറയുന്നു.
ഓസ്റ്റിനും സാന്‍ അന്റോണിയോയ്ക്കും ഇടയിലുള്ള ഭാഗത്തായി ഏകദേശം 8,000 അടി (2,400 മീറ്റര്‍) ഉയരത്തില്‍ നിന്നാണ് ഗ്രെഗ് ആബട്ട് സ്‌കൈഡൈവ് ചെയ്തത്. രണ്ടാം ലോകമഹായുദ്ധസേനാനിയും ടാന്‍ഡം സ്‌കൈഡൈവിനുള്ള മുന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമായ അല്‍ ബ്ലാഷ്‌കെയും ഗവര്‍ണര്‍ക്കൊപ്പം ടാന്‍ഡം ജമ്പ് വിജയകരമായി പൂര്‍ത്തിയാക്കി. 106 വയസ്സുള്ള വ്യക്തിയാണ് ബ്ലാഷ്‌കെ.
ഗവര്‍ണറും ബ്ലാഷ്‌കെയും മറ്റൊരു വ്യക്തിയുമായി ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ടാന്‍ഡം പാരച്യൂട്ടുകളില്‍ സ്‌കൈഡൈവ് ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആബട്ടിനും ബ്ലാഷ്‌കെയ്ക്കും ‘നല്ല ലാന്‍ഡിംഗ്’ എന്നും പൈലറ്റ് കൂടിയായ സിറിയര്‍ ട്വീറ്റ് ചെയ്തു. സ്‌കൈഡൈവില്‍ പുതിയ റെക്കോഡ് രചിക്കുന്നതിനായി 104 വയസ്സുള്ള ചിക്കാഗോ വനിത കഴിഞ്ഞ മാസം സ്‌കൈഡൈവ് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അവര്‍ മരിക്കുകയും ചെയ്തു.