തിരക്കുപിടിച്ച് അക്ഷയയിലേക്ക് ഓടണ്ട, ആധാര്‍ പുതുക്കാന്‍ സമയപരിധി നീട്ടി

കൊച്ചി: ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ ആഴ്ചയില്‍ പലരും. അതുകൊണ്ടുതന്നെ അക്ഷയയുടെ പ്രവര്‍ത്തനമടക്കം താളം തെറ്റിയ നിലയിലായിരുന്നു. നാളെ സമയപരിധി അവസാനിക്കുമെന്ന ഭീതിയിലാണ് ആളുകള്‍ തിരക്കുകൂട്ടിത്തുടങ്ങിയത്.

എന്നാല്‍, ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 മാര്‍ച്ച് 14 വരെ നീട്ടിയവിവരം ഒരു ആശ്വാസവാര്‍ത്ത തന്നെ.

myAadhaar പോര്‍ട്ടലിലൂടെ ആധാര്‍ പുതുക്കാന്‍ സാധിക്കും. 50 രൂപ ഫീസ് നല്‍കി പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി തിരുത്താന്‍ കഴിയും. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യനായി ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ടി വരും. 10 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം.

https://myaadhaar.uidai.gov.in/ ലോഗിന്‍ ചെയ്ത ശേഷം, ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ നിങ്ങളുടെ നിലവിലുള്ള വിവരങ്ങള്‍ കാണാന്‍ സാധിക്കും. നിലവിലെ വിവരങ്ങള്‍ പരിശോധിച്ച് അടുത്ത ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക. ശേഷം സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക. ഇങ്ങനെ സ്വയം ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ കഴിയും.

More Stories from this section

family-dental
witywide