സംസ്ഥാനത്ത് നാലു വിഭാഗത്തിലുള്ള പെന്‍ഷന്‍ തുക 1600 ആയി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി. വിശ്വകര്‍മ പെന്‍ഷന്‍, സര്‍ക്കസ് കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍, അവശ കായിക താരങ്ങള്‍ക്കുള്ള പെന്‍ഷന്‍, അവശ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ തുകകളാണ് 1600 ആക്കി ഉയര്‍ത്തിയത്. നിലവില്‍ അവശകലാകാര പെന്‍ഷന്‍ 1000 രൂപയും അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്‍ 1300 രൂപയുമായിരുന്നു. സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് 1200 രൂപയും വിശ്വകര്‍മ പെന്‍ഷന്‍ 1400 രൂപയുമായിരുന്നു. ഈ നാലു വിഭാഗത്തിലുമുള്ള പെന്‍ഷന്‍ 1600 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം, അങ്കണവാടി ജീവനക്കാരുടേയും ആശ വര്‍ക്കര്‍മാരുടേയും വേതനം 1000 രൂപ വര്‍ധിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 88,977 ജീവനക്കാര്‍ക്ക് ഈ നേട്ടം ലഭിക്കും. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമാണ് നിലവിലുള്ള വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചത്. മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ട്. 62,852 പേര്‍ക്കാണ് വേതന വര്‍ധന ലഭിക്കുന്നത്. ഡിസംബര്‍ മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും.

More Stories from this section

family-dental
witywide