മിത്ത് വിവാദ നാപജപയാത്ര: എൻഎസ്എസിന് എതിരായ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി: സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഗണപതി മിത്ത് വിവാദത്തെ തുടർന്ന് എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതി. എൻഎസ്എസ് പരിപാടിക്കിടെ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് എഴുതിത്തള്ളാമെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. മിത്ത് വിവാദത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഓഗസ്റ്റ് രണ്ടിന് എൻഎസ്എസ് ഘോഷയാത്ര സംഘടിപ്പിച്ചത്.

‘ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി ഘോഷയാത്ര നടത്തിയതിനെ തുടർന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനും കണ്ടാൽ അറിയാവുന്ന ആയിരത്തോളം പ്രവർത്തകർക്കെതിരെയുമായിരുന്നു കന്റോൺമെന്റ് പൊലീസ് കേസ്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പോലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. എന്നാൽ ഗതാഗത നിരോധനം ഉണ്ടായിട്ടില്ലെന്നാണ് നിലവിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

കേസെടുത്തതിന് പിന്നാലെ പോലീസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്നും ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നും പൊലീസിന് നിയമോപദേശവും ലഭിച്ചിരുന്നു. അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനുവാണ് കൻ്റോൺമെൻ്റ് എസ്എച്ച്ഒയ്ക്ക് നിയമോപദേശം നൽകിയത്.


The High Court closed the cases taken against the NSS Namajapa procession

More Stories from this section

family-dental
witywide