ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്ന് തുറക്കില്ല. ഇന്ന് രാവിലെ ഡാം തുറക്കുമെന്നും, സെക്കന്‍ഡില്‍ പതിനായിരം ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് 10000 ഘന അടി വെള്ളം വരെ പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറഞ്ഞുവെന്നും മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 3212.75 ഘനയടി ജലം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags: