ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഈ മാസം 22 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക. 19 ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്.
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും സഭയില്‍ പ്രതിഫലിക്കും. കോണ്‍ഗ്രസിന് നേട്ടമുണ്ടായാല്‍ അത് പ്രതിപക്ഷത്തിന് കരുത്താകും. ബിജെപിയ്ക്കാണ് മുന്നേറ്റമെങ്കില്‍ ഭരണപക്ഷത്തിന് ശക്തിപകരും. 19 ദിവസങ്ങളിലായി 15 സിറ്റിംഗുകള്‍ നടക്കും. നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഉത്സാഹിക്കുന്ന സമ്മേളനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വലിയ സ്വാധീനം ചെലുത്തും.