വാഷിംഗ്ടണ്‍ : പുതുവര്‍ഷത്തില്‍ 800 കോടി ജനസംഖ്യയെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങി മനുഷ്യരാശി. 2024 ജനുവരി 1 ന് അര്‍ദ്ധരാത്രിയോടെ, ലോക ജനസംഖ്യ ഔദ്യോഗികമായി 8 ബില്യണ്‍ കവിയുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ആഗോള ജനസംഖ്യാ ക്ലോക്ക് ഓരോ സെക്കന്‍ഡിലും 4.3 ജനനങ്ങളും 2 മരണങ്ങളും എന്ന നിരക്ക് കാണിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്ക് അല്പം കുറഞ്ഞു, 1% ല്‍ താഴെയാണ്. 2024 ജനുവരി 1-ന് പ്രവചിക്കപ്പെട്ട ലോക ജനസംഖ്യ 8,019,876,189 ആണ്, 2023 ലെ പുതുവത്സര ദിനത്തേക്കാള്‍ 75,162,541 ന്റെ വര്‍ധന.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമായി പറയുന്നത് ‘ശാസ്ത്രീയ മുന്നേറ്റങ്ങളും പോഷകാഹാരത്തിലെ മെച്ചപ്പെടുത്തലുകളും, പൊതുജനാരോഗ്യവും ശുചിത്വവുമാണ്.’
ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നതും യുവാക്കളുടെ അനുപാത വ്യത്യാസവും പോലുള്ള ഘടകങ്ങള്‍ കാരണം, 9 ബില്യണ്‍ എന്ന ആഗോള ജനസംഖ്യ കൈവരിക്കാന്‍ 14 വര്‍ഷത്തിലേറെ സമയമെടുക്കുമെന്ന് സെന്‍സസ് ബ്യൂറോ പ്രതീക്ഷിക്കുന്നു. കൂടാതെ, 10 ബില്യണിലെത്താന്‍ 16.4 വര്‍ഷമെടുക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
കോവിഡ് ജനസംഖ്യാ വളര്‍ച്ചയെയും ബാധിച്ചു, 2021 ല്‍ ജനനസമയത്ത് ആഗോള ആയുര്‍ദൈര്‍ഘ്യം 71 വര്‍ഷമായി കുറഞ്ഞിട്ടുണ്ട്.