
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മോഷണം. മദ്യം വിതരണം ചെയ്യുന്ന കൗണ്ടര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നാല്‍പതില്‍ അധികം മദ്യക്കുപ്പികളും 20,000 രൂപയും മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം തറയില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടാവിന്റേതെന്നാണ് കരുതുന്നത്. മോഷണശ്രമത്തിനിടെ ഏതെങ്കിലും രീതിയില്‍ മുറിഞ്ഞതാകാമെന്ന് കരുതുന്നു. ഇതിനു മുന്‍പും ചെര്‍പ്പുളശ്ശേരിയിലെ ബെവ്‌കോയില്‍ മോഷണം നടന്നിരുന്നു. പത്ത് മവര്‍ഷം മുന്‍പ് നടന്ന ആ മോഷണക്കേസിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.