പലസ്തീനിലെ ദുഖത്തില്‍ പങ്കുചേരുന്നു; പാകിസ്ഥാനില്‍ പുതുവത്സര ആഘോഷമില്ല

ഇസ്ലാമാബാദ്: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരോധിച്ചതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. പലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

പാക് കാവല്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലും വെസ്റ്റ് ബാങ്കിലും അടിച്ചമര്‍ത്തപ്പെട്ട പലസ്തീനികളുടെ വംശഹത്യയില്‍ പ്രത്യേകിച്ച് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലയില്‍ രാജ്യവും മുസ്ലീം സഹോദരങ്ങളും അതീവ ദുഃഖിതരാണെന്ന് കാക്കര്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ലാളിത്യം പാലിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പലസ്തീനിലെ ജനങ്ങള്‍ക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍.

More Stories from this section

family-dental
witywide