ഫ്ളോറിഡയില്‍ പതിമൂന്നു വയസ്സുകാരന്‍ അമ്മയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് നവജാത ശിശുവിനൊപ്പം ഉറങ്ങിക്കിടന്ന യുവതി

ഫ്ളോറിഡ: ഫ്ളോറിഡയില്‍ പതിമൂന്നു വയസ്സുകാരന്‍ അമ്മയെ കുത്തിക്കൊന്നു. ഡെറക് റോസ് എന്ന പതിമൂന്നുകാരനാണ് ഉറങ്ങുകയായിരുന്നു സ്വന്തം അമ്മയെ കുത്തിക്കൊന്നത്. പതിനാല് ദിവസം മാത്രം പ്രായമുള്ള മറ്റൊരു കുഞ്ഞിന്റെ കൂടി അമ്മയാണ് കൊല്ലപ്പെട്ട യുവതി. നവജാത ശിശു ഡെറകിന്റെ അര്‍ദ്ധസഹോദരിയാണെന്നും യുവതിയുടെ ഭര്‍ത്താവ് ഡെറകിന്റെ രണ്ടാനച്ഛനാണെന്നുമാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ഒക്ടോബര്‍ 12നാണ് ദാരുണമായ കൊലപാതകം നടന്നത്. ഹിയാലിയ അപ്പാര്‍ട്ട്മെന്റില്‍ കുഞ്ഞിനോടൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ ആണ്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. അമ്മ മരിച്ചു കിടക്കുന്നതിനരികെ തൊട്ടിലില്‍ കുഞ്ഞിനെ പരുക്കുകളൊന്നും കൂടാതെ സുരക്ഷിതയായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പതിമൂന്നുകാരന്‍ താന്‍ കൊലപ്പെടുത്തിയ അമ്മയുടെ ചിത്രങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുക്കുകയും താന്‍ അമ്മയെ കൊന്നുവെന്നും പോലീസിനെ ഇങ്ങോട്ടയക്കണമെന്നും വോയിസ് മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ വീടിന്റെ ശരിയായ വിലാസം തനിക്കറിയില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.

കോടതിയെ ഹാജരാക്കിയ ഡെറകിനെതിരായ തെളിവുകള്‍ പരിശോധിച്ച ശേഷം പ്രോസിക്യൂട്ടര്‍മാര്‍ ഡെറക് റോസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. യുഎസ് സുപ്രീം കോടതി വിധി പ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഭരണഘടനാ വിരുദ്ധമായതിനാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡെറക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.

അതേസമയം എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും മകന്‍ മിടുക്കനായ നല്ല സൗഹൃദങ്ങളുള്ള ഒരു കുട്ടിയായിരുന്നുവെന്നും അവനെ പ്രകോപിപ്പിച്ചതെന്താമെന്ന് അറിയില്ലെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സൈനികനായ താന്‍ തന്റെ മകനെ നല്ല മൂല്യങ്ങള്‍ പഠിപ്പിച്ചാണ് വളര്‍ത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞുയ സംഭവ സമയം യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.

More Stories from this section

family-dental
witywide