പുതുവര്‍ഷത്തില്‍ പുതിയ മാറ്റം; ജനുവരി 1 മുതല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ‘സൈലന്റ് എയര്‍പോര്‍ട്ട്’

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി ഒന്ന് മുതല്‍ ‘സൈലന്റ് എയര്‍പോര്‍ട്ട്’ ആയി മാറും. മുംബൈ, അഹമ്മദാബാദ്, ലഖ്‌നോ തുടങ്ങിയ സൈലന്റ് വിമാനത്താവളങ്ങളുടെ മാതൃകയില്‍ നിശബ്ദ വിമാനത്താവളമെന്ന നിരയിലേക്കാണ് തിരുവനന്തപുരവും എത്തുന്നത്. സൈലന്റ് എയര്‍പോര്‍ട്ട് എന്ന പദ്ധതിയിലൂടെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതല്‍ ആസ്വാദ്യകരമാക്കാനാണ് ലക്ഷ്യമിടുന്നത്.

സൈലന്റ് വിമാനത്താവളമെന്ന കാറ്റഗറിയിലേക്ക് വരുമ്പോഴും ബോര്‍ഡിങ് ഗേറ്റ് മാറ്റം, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകളെല്ലാം പബ്ലിക് അനൗണ്‍സ്‌മെന്റ് സിസ്റ്റം വഴി തന്നെ തുടരും. യാത്രക്കാര്‍ക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കും. ടെര്‍മിനല്‍-1, ടെര്‍മിനല്‍-2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീനുകളിലും യാത്രക്കാരുടെ സൗകര്യത്തിനായി ഫ്ലൈറ്റ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.

More Stories from this section

family-dental
witywide