മ്യാൻമറിൽ ഏറ്റുമുട്ടലുംകളും വ്യോമാക്രമണങ്ങളും രൂക്ഷം; മിസോറാമിലേക്ക് അഭയാർഥികളുടെ ഒഴുക്ക്

ഗുവാഹത്തി: ഇന്ത്യ-മ്യാൻമർ അതിർത്തി പ്രദേശങ്ങളിൽ മ്യാൻമർ സൈന്യം നടത്തിയ പുതിയ വ്യോമാക്രമണത്തെത്തുടർന്ന് മ്യാൻമറിൽ നിന്ന് മിസോറാമിലെ ചമ്പായി ജില്ലയിലേക്ക് അഭയാർഥികളുടെ ഒഴുക്ക് വർധിച്ചു. അയ്യായിരത്തോളം മ്യാൻമർ പൗരന്മാർ നിലവിൽ മിസോറാമിലെ ചമ്പായി ജില്ലയിലെ സോഖാവ്തർ പ്രദേശത്ത് അഭയം പ്രാപിച്ചിരിക്കുന്നതായി റിപ്പോർട്ട്.

ജില്ലാ ഭരണകൂടം, എൻജിഒകൾ, യംഗ് മിസോ അസോസിയേഷൻ, വില്ലേജ് കൗൺസിൽ എന്നിവ സോഖാവ്തർ പ്രദേശത്തെ താൽക്കാലിക ടെന്റുകളിൽ അഭയം പ്രാപിക്കുന്ന മ്യാൻമർ അഭയാർഥികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും നൽകുന്നുണ്ട്.

യംഗ് മിസോ അസോസിയേഷൻ (വൈഎംഎ) സോഖാവ്തർ നേതാക്കൾ പറയുന്നതനുസരിച്ച്, പ്രദേശത്ത് ഏകദേശം 4-5 ദുരിതാശ്വാസ ക്യാമ്പുകളും അഭയാർത്ഥി ക്യാമ്പുകളും ഉണ്ട്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മിസോറാമിലെ ചമ്പായി ജില്ലയിലെ ഒരു ഗ്രാമമാണ് സോഖാവ്തർ. മ്യാൻമറിൽ നിന്നുള്ള 160 ഓളം കുടുംബങ്ങൾ ഇപ്പോൾ സോഖാവ്തർ മേഖലയിലെ ലിപുയിയിൽ താമസിക്കുന്നുണ്ട്.

യംഗ് മിസോ അസോസിയേഷന്റെ (വൈഎംഎ) ഫിനാൻഷ്യൽ സെക്രട്ടറി എഫ് ബിയാക്റ്റിൻസംഗയുടെ അഭിപ്രായത്തിൽ, മ്യാൻമറിൽ നിന്ന് 5,000ത്തിനും 6,000ത്തിനും ഇടയിൽ ആളുകൾ ഇന്ത്യയിലുണ്ടെന്ന് കണക്കാക്കുന്നു. ഇവർക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും പോലുള്ള അവശ്യവസ്തുക്കൾ നൽകിക്കൊണ്ട് വിവിധ എൻ‌ജി‌ഒകളും ജില്ലാ ഭരണകൂടവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വൈഎംഎ പറഞ്ഞു.

“5000 അല്ലെങ്കിൽ 6000 പേർ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. ഇവർക്ക് ചില സന്നദ്ധ സംഘടനകൾ ഭക്ഷണവും വസ്ത്രവും നൽകുന്നു. ജില്ലാ ഭരണകൂടവും മന്ത്രിയും മ്യാൻമർ ജനതയ്ക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്. ഇവിടെ അവർ വളരെ സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്ത് പ്രശ്‌നമുണ്ടെങ്കിലും, യംഗ് മിസോ അസോസിയേഷനിൽ നിന്ന് (YMA) സഹായം ലഭിക്കും. അവർക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ ഞങ്ങൾ പോയി അവരെ സഹായിക്കും. ധാരാളം കുട്ടികൾ ഇവിടെയുണ്ട്. കുറേ സ്ത്രീകളും. ഞങ്ങൾ കുട്ടികൾക്കായി ഡാൽ, സെറിലാക്ക്, പാൽ എന്നിവയും ചില വിറ്റാമിനുകളും നൽകുന്നു. കുട്ടികൾ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യുമ്പോൾ ഒന്നും കൈയിൽ കരുതാത്തതിനാൽ ഞങ്ങൾ ഡയപ്പറുകളും വസ്ത്രങ്ങളും നൽകുന്നുണ്ട്. അവർക്ക് പുതപ്പുകളോ മെത്തയോ പോലുള്ള ഒന്നും ഇല്ല. അതിനാൽ ഞങ്ങൾ അവ നൽകുന്നു, ”വൈഎംഎ സോഖാവ്തർ ഫിനാൻഷ്യൽ സെക്രട്ടറി എഫ്.ബിയാക്റ്റിൻസംഗ എഎൻഐയോട് പറഞ്ഞു.

More Stories from this section

family-dental
witywide