ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ റിപ്പബ്ലിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയെയും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തവരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഒരാള്‍ അറസ്റ്റിലായി.
യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച്, ന്യൂ ഹാംഷെയറിലെ ഡോവറിലെ 30 കാരനായ ടൈലര്‍ ആന്‍ഡേഴ്‌സനാണ് പിടിയിലായത്. വരാനിരിക്കുന്ന പ്രചരണപരിപാടിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പെയ്ന്‍ വാചകത്തോട് പ്രതികരിച്ച് ഫോണ്‍വഴിയാണ് ആന്‍ഡേഴ്‌സണ്‍ വധഭീഷണി മുഴക്കിയത്.
ആന്‍ഡേഴ്‌സനെ അറസ്റ്റ് ചെയ്യുന്നതില്‍ വേഗത്തിലുള്ള നടപടിക്ക് നിയമ നിര്‍വ്വഹണ ഏജന്‍സികളോട് വിവേക് രാമസ്വാമി നന്ദി അറിയിച്ചു. തങ്ങള്‍ക്ക് ചുറ്റുമുള്ള ടീമിനോട് താന്‍ നന്ദിയുള്ളവനാണെന്നും സുരക്ഷിതനാണെന്ന് ഉറപ്പാക്കുന്നതില്‍ അവര്‍ നന്നായി പ്രയത്‌നിച്ചെന്നുമാണ് വിവേക് രാമസ്വാമി പറഞ്ഞത്.
ആന്‍ഡേഴ്‌സണിന് അഞ്ച് വര്‍ഷം വരെ തടവും 250,000 ഡോളര്‍ വരെ പിഴയും ലഭിക്കും.