മനില: തെക്കന്‍ ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ സഭാ കുര്‍ബാനയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രണ്ടുപേരുടെ നില ഗുരുതരം. യൂണിവേഴ്‌സിറ്റി ജിംനേഷ്യത്തിലായിരുന്നു കുർബാന നടന്നിരുന്നത്.
ഞായറാഴ്ച മറാവിയിലെ മിന്‍ഡനാവോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുകയാണെന്ന് റീജണല്‍ പോലീസ് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ അലന്‍ നോബ്ലെസ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്ഫോടനം കുര്‍ബാനയ്‌ക്കെത്തിയവരെ വല്ലാതെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്ന് വിശാലമായ സര്‍ക്കാര്‍ സര്‍വകലാശാല കാമ്പസിന്റെ സുരക്ഷാ മേധാവി താഹ മന്ദംഗന്‍ പറഞ്ഞു.
‘വിവേചനരഹിതവും ഭയാനകവുമായ’ അക്രമത്തില്‍ ‘അഗാധമായ ദുഃഖവും പരിഭ്രാന്തിയും’ ഉണ്ടെന്ന് യൂണിവേഴ്‌സിറ്റി പറഞ്ഞു. ഞങ്ങളുടെ ക്രിസ്ത്യന്‍ സമൂഹത്തോടും ഈ ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ക്യാമ്പസില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുമെന്നും സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു.