വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു

കൽപ്പറ്റ: വാകേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ ഇറങ്ങിയത്.

പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു.

വാകേരിയിലിറങ്ങിയ നരഭോജി കടുവ തിങ്കഴാഴ്ചയാണ് കൂട്ടിലായത്. യുവ കർഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടാനായത്.

More Stories from this section

family-dental
witywide