സൈക്ലോണ്‍ മുന്നറിയിപ്പില്‍ ട്രെയിനുകള്‍ റദ്ദാക്കി; കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി സംഘത്തിന് ബംഗാള്‍ ഗവര്‍ണറുടെ സഹായം

തിരുവനന്തപുരം: സൈക്ലോണ്‍ മുന്നറിയിപ്പില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും തുണയായി ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്. പഠനയാത്രയ്ക്കായി പോയ ശ്രീശങ്കര സര്‍വകലാശാലയുടെ കാലടി, തിരൂര്‍ കേന്ദ്രങ്ങളിലെ 58 സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് അപ്രതീക്ഷിതമായി ട്രെയിന്‍ റദ്ദാക്കിയതോടെ കൊല്‍ക്കത്തയില്‍ കുടുങ്ങിയത്.

കേരള രാജ്ഭവനില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ട ബംഗാള്‍ ഗവര്‍ണര്‍ ട്രെയിനില്‍ പ്രത്യേക ബോഗി സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മേഘാലയ, അസം, ബംഗാള്‍ സംസ്ഥാനങ്ങളിലായിരുന്നു രണ്ടു ബാച്ചുകളിലായി അനസ് എം കെ, രേഷ്മ ഭരദ്വാജ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പഠനയാത്ര.

More Stories from this section

family-dental
witywide