
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. 23 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം. ജയദേവ് ജി ഐപിഎസിന് റെയില്‍വെ എസ് പിയുടെ അധിക ചുമതല നല്‍കി. നിലവില്‍ വിഐപി സെക്യൂരിറ്റി ഡിസിപിയാണ് ജയദേവ്. ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയ്ക്ക് കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം. ഗോപകുമാര്‍ കെഎസിനെ ഇക്കണോമിക് ഓഫെന്‍സ് വിങ്ങില്‍ എസ്പിയായും സുനീഷ് കുമാര്‍ ആറിനെ വിമന്‍സ് ചില്‍ഡ്രന്‍ സെല്ലിന്റെ എഐജിയായും നിയമിച്ചു.
Tags: