ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ ; റവ. ഏബ്രഹാം തോമസ്, റവ.ഡോ മോനി മാത്യു എന്നിവര്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 12,13,14 തീയതികളില്‍ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston, TX 77048) വച്ച് നടത്തപെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. ശനിയാഴ്ച നടക്കുന്ന കണ്‍വെന്‍ഷന്‍ (ഇംഗ്ലീഷ്) വൈകുന്നേരം 6.30 ന് ആരംഭിക്കും.

പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയുമായ റവ. ഏബ്രഹാം തോമസ് വ്യാഴം വെള്ളി ദിവസങ്ങളില്‍ ദൈവ വചന പ്രഘോഷണം നടത്തും. ശനിയാഴ്ച നടത്തപെടുന്ന കണ്‍വെന്‍ഷന്‍ യോഗത്തില്‍ ( ഇംഗ്ലീഷ് ) പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും സണ്‍ഡേ സ്‌കൂള്‍ സമാജം മുന്‍ ജനറല്‍ സെക്ര ട്ടറിയുമായ റവ.ഡോ.മോനി മാത്യു ദൈവവചന പ്രഘോഷണം നടത്തും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കും മോനി മാത്യു അച്ചന്‍ നേതൃത്വം നല്‍കും

സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും
സന്തോഷപൂര്‍വം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ. സാം.കെ.ഈശോ (വികാരി ) – 832 898 8699
റവ.ജീവന്‍ ജോണ്‍ (അസി.വികാരി) – 713 408 7394
റജി ജോര്‍ജ് (സെക്രട്ടറി) – 713 806 6751

More Stories from this section

family-dental
witywide