ബ്രസ്സല്‍സില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു, മരിച്ചത് സ്വീഡന്‍ പൗരന്മാര്‍

ബ്രസൽസ്: ബൽജിയത്തിൻ്റെ തലസ്ഥാനമായ ബ്രസൽസിൽ ബൈക്കിൽ എത്തിയ രണ്ട് അക്രമികൾ രണ്ട് സ്വീഡൻ പൌരന്മാരെ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം യുഎസിലെ ഇല്ലിനോയിയിൽ ആറുവയസ്സുള്ള മുസ്ലിം ബാലനെ കൊലപ്പെടുത്തിയതിനു പകരമാണ് ഇതെന്ന് കൊലയാളികൾ സോഷ്യൽ മീഡിയ വഴി അറിയിച്ചു. തങ്ങൾ ഐഎസ്ഐഎസ് പ്രവർത്തകരാണെന്നും സോഷ്യൽ മീഡിയ വിഡിയോയിൽ ഇവർ അവകാശപ്പെട്ടു. കൊലയാളികൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി. കൊല്ലപ്പെട്ടത് ഒരു ക്രിസ്ത്യാനിയും കൊന്നത് ഒരു മുസ്ലിമുമാണെങ്കിൽ അത് ഒരു ഭീകരാക്രമണമെന്ന് നിങ്ങൾ പറഞ്ഞേനെ, മരിച്ചത് ഒരു മുസ്ലിം ബാലനായതിനാൽ അത് വെറും കുറ്റകൃത്യം മാത്രമായി – കൊലയാളി എന്ന് അവകാശപ്പെട്ടയാൾ ഫേസ് ബുക്കിൽ കുറിച്ചു.

കൊല്ലപ്പെട്ടവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചത് സ്വീഡൻ പൌരന്മാരാണ് എന്നു മാത്രമാണ് ലഭ്യമായ വിവരം. സംഭവം നടക്കുമ്പോൾ യുവേഫ കപ്പ് ക്വാളിഫൈയിങ് മൽസരത്തിലെ ബൽജിയം – സ്വീഡൻ ഫുട്ബോൾ മാച്ച് നടക്കുകയായിരുന്നു. അക്രമികൾ സ്വീഡന്റെ ഫുട്ബോൾ ജേഴ്സി അണിഞ്ഞിരുന്നു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മത്സരം പകുതിയില്‍ അവസാനിപ്പിച്ചു. കൊലപാതകത്തിന് പിന്നാലെ പടര്‍ന്ന പരിഭ്രാന്തി ജനങ്ങളെ ആശങ്കയിലാക്കി. പരിഭ്രാന്തരായ ജനക്കൂട്ടം സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്കോടുകയും ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി ബെല്‍ജിയത്തില്‍ തീവ്ര വലതുപക്ഷവും മുസ്ളീ വിരുദ്ധ ഗ്രൂപ്പുകളും സംഘര്‍ഷത്തിലാണ്. ഖുര്‍ ആന്‍ കത്തിക്കുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ഇവര്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് തീവ്ര ഇസ്ളാം ഗ്രൂപ്പുകള്‍ ബെല്‍ജിയത്തിനെതരെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും ആക്രമണ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Two people killed in an ISIS attack in Brussels