
ഇടുക്കി: ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ ആണ് അപകടം. പൈങ്ങോട്ടൂർ വാഴക്കാല സ്വദേശി മോസിസ് ഐസക് , ചീങ്കൽ സിറ്റി താന്നിവിള സ്വദേശി ബ്ലസൺ സാജൻ എന്നിവരാണ് മരിച്ചത്.
ഇടുക്കി തൊമ്മൻകുത്ത് വാഴക്കാല പ്രദേശത്തെ കടവിൽ ഉച്ചയോടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു. ബന്ധുക്കളുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ഇരുവരെയും കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.