പൗരന്മാരുടെ മോചനം ; ഖത്തറിന്റെ ഇടപെടലിന് നന്ദി പറഞ്ഞ് ജോ ബൈഡന്‍

ന്യൂയോർക്ക്: അമേരിക്കന്‍ പൗരന്മാരെ ഇറാനില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെട്ടതിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇറാനിൽനിന്ന് 5 അമേരിക്കൻ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചത്. പകരം 5 ഇറാനിയൻ പൗരന്മാരെ അമേരിക്കയും മോചിപ്പിച്ചു.

മോചനത്തിനായി സഹായിച്ച ഒമാൻ സുൽത്താനെയും സ്വിറ്റ്‌സർലൻഡ്, ദക്ഷിണ കൊറിയ സർക്കാരുകളെയും ബൈഡൻ നന്ദി അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് തടവുകാരെ മോചിപ്പിക്കാൻ യുഎസും ഇറാനും ധാരണയായത്. തിങ്കളാഴ്ച വൈകിട്ടാണ് ഇറാനിൽ തടവിലായ 5 അമേരിക്കൻ പൗരന്മാരെയും യുഎസിൽ തടവിലായ 5 ഇറാൻ പൗരന്മാരിൽ 2 പേരെയും ദോഹയിൽ എത്തിച്ച് കൈമാറിയത്.