പ്രഭാത സവാരിക്കിടെ ഹൃദയാഘാതം; യുകെ വ്യവസായിക്ക് രക്ഷയായത് സ്മാര്‍ട്ട് വാച്ച്

ലണ്ടന്‍: പ്രഭാത സവാരിക്കിടെ ഹൃദയാഘാതം സംഭവിച്ച യുകെ വ്യവസായിക്ക് തുണയായത് കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് വാച്ച്. ലണ്ടനില്‍ സ്വാന്‍സിയിലെ മോറിസ്റ്റണില്‍ പ്രഭാത സവാരിക്കിറങ്ങിയ പോള്‍ വാഫാം എന്ന വ്യവസായിക്കാണ് വഴിമധ്യേ ഹൃദയാഘാതമുണ്ടായത്. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് അവശനിലയിലായ പോള്‍ കയ്യിലുണ്ടായിരുന്ന സ്മാര്‍ച്ച് വാച്ചുപയോഗിച്ച് ഭാര്യയെ ഫോണ്‍ വിളിക്കുകയായിരുന്നു. ഭാര്യ ഉടന്‍ തന്നെ കാറുമായെത്തി പോളിനെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് മനസ്സിലായത്. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികള്‍ ബ്ലോക്കായ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ബ്ലോക്ക് മാറ്റുന്നതിനുള്ള ചികിത്സയ്ക്ക് തന്നെ വിധേയമാക്കി. ആറു ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയതെന്നും പോള്‍ പറയുന്നു. ഹോക്കി വെയില്‍സ് എന്ന കമ്പനിയുടെ സിഇഒ ആണ് പോള്‍ വാഫാം.

വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഹൃദയാഘാതത്തെ അതിജീവിച്ച അനുഭവം പങ്കുവെച്ചപ്പോഴാണ് സ്മാര്‍ട്ട് വാച്ച് തുണയായ കാര്യം പോള്‍ വെളിപ്പെടുത്തിയത്. അതേസമയം കൃത്യമായ വ്യായാമത്തിലൂടെ അമിതഭാരവും കൊളസ്‌ട്രോളും ഒഴിവാക്കി ശരീരം ഫിറ്റായി നിലനിര്‍ത്തിയിരുന്ന തനിക്ക് എങ്ങനെ ഹൃദയാഘാതമുണ്ടായി എന്ന അമ്പരപ്പില്‍ കൂടിയാണ് പോള്‍. വീട്ടുകാര്‍ക്കും ഇക്കാര്യം ഞെട്ടലുണ്ടാക്കിയെന്നും പോള്‍ പറയുന്നു.

More Stories from this section

family-dental
witywide