വാഷിംഗ്ടണ്‍: ഉക്രെയിന് കൂടുതൽ സായുധ-ആയുധ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഒരു ബില്യൺ യുഎസ് ഡോളറിന്റെ ആയുധ ഇടപാടിലേക്കാണ് യുഎസ് നീങ്ങുന്നത്. നിര്‍വീര്യമാക്കിയ യുറേനിയം ടാങ്ക് ഷെല്ലുകളാണ് ഉക്രൈന് കെെമാറുന്നത്. റേഡിയേഷന്‍ ഭീഷണിയില്ലാത്ത സംസ്കരിച്ച യുറേനിയത്തിന്റെ ഉപോത്പന്നമായ ഷെല്ലുകളാണ് ആയുധമായി ഉപയോഗിക്കുന്നതെന്ന് യുഎസ് വ്യക്തമാക്കുന്നു.
യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഉക്രൈന്‍ സന്ദര്‍ശനത്തിനിടെയാണ് ആയുധ ഇടപാട് പ്രഖ്യാപിച്ചത്. 120 എംഎം യുറേനിയം ഷെല്ലുകള്‍ എം1 അബ്രാംസ് ടാങ്കുകള്‍ക്കുള്ളതാണ്. ഈ വര്‍ഷം അത് യുക്രൈനിലെത്തും. അതേസമയം, യുഎസ് നീക്കത്തെ അപലപിച്ച് റഷ്യ രംഗത്തെത്തി. “മനുഷ്യത്വമില്ലായ്മയുടെ സൂചകം” എന്നാണ് ആയുധ കെെമാറ്റത്തെക്കുറിച്ച് വാഷിംഗ്ടണിലെ റഷ്യൻ എംബസി പ്രതികരിച്ചത്.
മോസ്‌കോയ്ക്ക് സമീപമുള്ള റഷ്യൻ നഗരമായ റോസ്തോവ്-ഓൺ-ഡോണിലും മോസ്കോയ്ക്ക് സമീപവും ഡ്രോൺ ആക്രമണങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉക്രെെയിനാണെന്ന് റോസ്തോവ് ഗവർണർ വാസിലി ഗോലുബെവ് ആരോപിച്ചു. സെൻട്രൽ റോസ്‌തോവിൽ നടന്നതായി സംശയിക്കുന്ന സ്‌ഫോടനത്തിന്റെ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും റഷ്യന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തില്‍ ഒരാൾക്ക് നിസ്സാര പരിക്കേൽക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചതായാണ് റിപ്പോർട്ട്.