![](https://www.nrireporter.com/wp-content/uploads/2023/10/Antonio-Guterres.jpg)
ഗാസ: ഗാസയിൽ ആംബുസൻസുകൾക്ക് നേരെ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറാസ്. തെരുവുകളിൽ മനുഷ്യർ ചേതനയറ്റ് ചിതറിക്കിടക്കുന്ന കാഴ്ച അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. അക്രമം ഉടൻ അവസാനിപ്പിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫ ആശുപത്രിയിലും അൽ-റാഷിദ് റോഡിലും ഇസ്രായേൽ വ്യോമാക്രമണം നടത്തുകയും 15 പേർ കൊല്ലപ്പെടുകയും ചെയ്തു. ഏറെ പേർക്ക് പരിക്കേറ്റു.
ഗുരുതര പരിക്കേറ്റവരുമായി റഫ അതിർത്തി ലക്ഷ്യമാക്കി ഈജിപ്തിലേക്ക് പോകുകയായിരുന്ന ആംബുലൻസുകൾകളാണ് ആക്രമിക്കപ്പെട്ടത്. 5 ആംബുലൻസുകൾ കോൺവോയിയായി പോവുകയായിരുന്നു. അതിൽ രണ്ടെണ്ണത്തിനു നേരെയാണ് അൽ-റാഷിദ് റോഡിൽ വച്ച് ആക്രമണമുണ്ടായത്.
ഇസ്രായേൽ ബോംബിട്ടത് ഗുരുതര പരിക്കേറ്റവരുമായി പോയ ഒരു മെഡിക്കൽ സംഘത്തെയാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇക്കാര്യം തങ്ങൾ റെഡ് ക്രോസിനെയും റെഡ് ക്രെസന്‍റിനെയും അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ ഷിഫയുടെ മുൻ വശത്തെ പ്രധാന ഗേറ്റിലാണ് ആക്രമണമുണ്ടായത്. 5000ത്തിലേറെ പേരാണ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കൂടാതെ, ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് പേർ ആശുപത്രിയും മുൻവശത്തെയും പിറകുവശത്തെയും മുറ്റത്ത് അഭയം തേടിയിട്ടുണ്ട്.
UN head ‘horrified’ by Israel’s ambulance strike