ഐക്യരാഷ്ട്രസഭയ്ക്ക് ഒരു പ്രാധാന്യവും നിയമസാധുതയും ഇല്ല; യുഎൻ പ്രമേയം തള്ളി ഇസ്രയേൽ

ന്യൂയോർക്ക്: ഗാസയിലെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന യുഎൻ ജനറൽ അസംബ്ലി പ്രമേയം ഇസ്രയേൽ തള്ളി. 22 അറബ് രാജ്യങ്ങൾ ചേർന്ന് അവതരിപ്പിച്ച പ്രമേയത്തോട് അതി രൂക്ഷമായാണ് ഇസ്രയേൽ പ്രതികരിച്ചത്. ഒരു തുള്ളിപോലും നിയമസാധുതയോ പ്രധാന്യമോ ഐക്യരാഷ്ട്ര സഭയ്ക്ക് ഉണ്ടെന്ന് തങ്ങൾ കരുതുന്നില്ല.ഇതുപോലെ ഒരു പ്രമേയം പാസാക്കിയ ഇന്ന് യുഎന്നിനും മനുഷ്യരാശിക്കു തന്നെയും ഒരു കറത്ത ദിനമാണ്. ഇസ്രയേലിനെ സംബന്ധിച്ച് ഏറ്റവും അപകീർത്തികരമായ ദിനമാണ് ഇന്ന്. യുഎന്നിലെ ഇസ്രയേൽ അംബാസിഡർ ഗിലാദ് ഏർദൻ പറഞ്ഞു.

യുഎൻ ജനറൽ അസംബ്ലിയിലെ പ്രമേയത്തിനു നിയമസാധുത ഇല്ല. അതേസമയം രക്ഷാസമിതിയുടെ പ്രമേയങ്ങൾക്ക് അതുണ്ട്. യുഎൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നപ്പോൾ എല്ലാം അമേരിക്ക അത് വീറ്റോ ചെയ്യുകയായിരുന്നു.

യുഎൻ പൊതുസഭ പ്രമേയത്തെ തള്ളി എന്നു മാത്രമല്ല കര വഴിയും ആകാശ മാർഗവുമുള്ള ആക്രമണം ഇസ്രയേൽ കടുപ്പിക്കുകയും ചെയ്തു. ഈ മാസം ഏഴിന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം ഗാസയ്ക്കു നേരെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഗാസയിലെ ആശയവിനിമയ സംവിധാനങ്ങൾ പാടെ നിലച്ചിരിക്കുകയാണ്. ആംബുലൻസ് വിളിക്കാൻ പോലും സാധിക്കാത്തതിനാൽ പരിക്കേറ്റവരെ കൈകളിൽ ചുമന്ന് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

UN no longer holds even one ounce of legitimacy or relevance says Israel

More Stories from this section

family-dental
witywide